01:18pm 06 November 2026
NEWS
ആണവ കരാറിന് ഏഴ് ഉപാധികൾ; നിർദേശം ഖത്തർ വഴി അമേരിക്കയ്ക്ക് കൈമാറി ഇറാൻ
06/11/2026  10:09 AM IST
nila
ആണവ കരാറിന് ഏഴ് ഉപാധികൾ; നിർദേശം ഖത്തർ വഴി അമേരിക്കയ്ക്ക് കൈമാറി ഇറാൻ

 

ടെഹ്‌റാൻ: ആണവ വിഷയത്തിൽ അമേരിക്കയുമായി പുതിയ ധാരണയിലെത്താനുള്ള നീക്കവുമായി ഇറാൻ. ഇതിന്റെ ഭാഗമായി ഏഴ് ഉപാധികൾ ഉൾപ്പെടുത്തിയ നിർദേശം ഖത്തർ വഴി യുഎസിന് കൈമാറി. ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ നിർദേശത്തിൽ തുടർചർച്ചകൾക്ക് തയ്യാറാകൂവെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളിൽ മധ്യസ്ഥരായി പ്രവർത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. എന്നാൽ ഇറാന്റെ ഏഴ് ഉപാധികൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, രാജ്യത്തിനെതിരായ ഉപരോധങ്ങൾ നീക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ.

ഇതിനുപുറമെ മേഖലയിൽനിന്ന് യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇറാന്റെ ഭൂപ്രദേശത്തേക്ക് അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിർദേശത്തിലുണ്ടെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ കൈമാറിയ നിർദേശം അമേരിക്ക പരിശോധിച്ചുവരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരായ സൈനിക നീക്കങ്ങൾ ആരംഭിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രതലത്തിൽ വിവിധ രാജ്യങ്ങളുടെ ഇടപെടൽ തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img